KeralaNEWS

പകര്‍ച്ചപ്പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ്ബാധിതരുടെ എണ്ണവും ഉയരുന്നു; ജാഗ്രതൈ

തിരുവനന്തപുരം: പകര്‍ച്ചപ്പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ്ബാധിതരുടെ എണ്ണവും ഉയരുന്നു.ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍പ്രകാരം സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 949 പേരാണ്.

രാജ്യത്ത് ചികിത്സയില്‍ക്കഴിയുന്ന കോവിഡ് ബാധിതരില്‍ ഏറെയും കേരളത്തിലാണ്. 1091 പേരാണ് രാജ്യത്ത് ആകെ ചികിത്സയിലുള്ളത്.അതേസമയം കേരളത്തില്‍ പരിശോധനയും രോഗികളുടെ വിവരം കൈമാറുന്നതും കാര്യക്ഷമമായതിനാലാണ് കണക്ക് ഉയര്‍ന്നുനില്‍ക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നൽകുന്ന വിശദീകരണം.

Signature-ad

ഒരുമാസത്തിടെയാണ് രോഗികളുടെ എണ്ണം ഉയര്‍ന്നുതുടങ്ങിയത്.ആള്‍ക്കൂട്ടങ്ങളിലെ ജാഗ്രതക്കുറവ് കോവിഡ് പകരാൻ സാഹചര്യം ഒരുക്കുന്നുണ്ട്.ഗുരുതര കോവിഡ് ലക്ഷണങ്ങളുമായെത്തുന്നവരെ പ്രവേശിപ്പിക്കാൻ ചില ആശുപത്രികള്‍ മടിക്കുന്നതായും പരാതിയുണ്ട്.

കാലാവസ്ഥാമാറ്റമാണ് പകര്‍ച്ചപ്പനി പടരാൻ കാരണമായി ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ മാസംമാത്രം 5412 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. 172 പേര്‍ എലിപ്പനിക്കും ചികിത്സതേടി. ഈ മാസം പത്തുപേര്‍ക്ക് എലിപ്പനികൊണ്ട് ജീവൻ നഷ്ടപ്പെട്ടു. 54 പേര്‍ക്ക് എച്ച്‌1 എൻ1-ഉം 52 പേര്‍ക്ക് ചെള്ളുപനിയും ബാധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Back to top button
error: