കൊച്ചി: കിഫ്ബി മസാല ബോണ്ടില്‍ ഇഡിക്ക് വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. അന്വേഷണത്തിന് തെളിവുകളില്ലെന്ന് സിംഗിള്‍ ബഞ്ച് വ്യക്തമാക്കി. ഇ ഡി സമൻസ് ചോദ്യം ചെയ്തുള്ള തോമസ് ഐസകിന്റെ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ചിൻ്റെ ഉത്തരവ്. അതേസമയം മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട എല്ലാ സമന്‍സും പിന്‍വലിക്കുന്നു എന്ന് ഇഡി കോടതിയെ അറിയിച്ചു