കൊല്ലം: തേവലക്കരയില്‍ വയോധികയ്ക്ക് മരുമകളുടെ ക്രൂരമര്‍ദനം. 80കാരിയായ ഏലിയാമ്മ വര്‍ഗീസിനാണ് മരുമകളുടെ ക്രൂരമര്‍ദനമേറ്റത്.സംഭവത്തിൽ മരുമകള്‍ മഞ്ചു മോള്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മഞ്ചുമോള്‍ ഏലിയാമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മക്കളുടെ മുന്നില്‍ വെച്ചാണ് മര്‍ദനം. ചെറിയ കുട്ടിയോട് ഏലിയാമ്മയെ മര്‍ദിക്കാൻ മഞ്ചു പറയുന്നതായും വീഡിയോയില്‍ കാണാം. ഹയര്‍ സെക്കൻഡറി അധ്യാപികയാണ് മഞ്ചുമോള്‍.
കഴിഞ്ഞ ദിവസം മഞ്ചുമോളുടെ മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ഏലിയാമ്മ ചികിത്സ തേടിയിരുന്നു.ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.സ്ഥിരമായി ഏലിയാമ്മയെ മഞ്ചു മര്‍ദിക്കുമായിരുന്നെന്നാണ് വിവരം