KeralaNEWS

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ 3 ദിവസം തങ്ങും: എസ്എഫ്‌ഐ തടയുമോ?

കോഴിക്കോട്: സര്‍വ്വകലാശാലയിലെ സനാതന ധര്‍മ്മപീഠം ചെയര്‍ നടത്തുന്ന സെമിനാറില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഗവര്‍ണക്കെതിരായ പ്രതിഷേധം തുടരുമെന്ന പ്രസ്താവന നേരത്തെ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയില്‍ നിന്നുണ്ടായിരുന്നു.

മൂന്ന് ദിവസമാണ് സനാതന ധര്‍മ്മപീഠം ചെയറിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ചാന്‍സലറായ ആരിഫ് മുഹമ്മദ് ഖാന്‍ കാമ്പസ്സിലുണ്ടാവുക. ഗവര്‍ണര്‍ക്ക് വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ആവശ്യമായിവരുമെന്നുറപ്പാണ്. 2005ലാണ് സനാതന ധര്‍മ്മപീഠം ചെയര്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സ്ഥാപിക്കപ്പെടുന്നത്. സ്വാമി ചിദാനന്ദപുരിയായിരുന്നു ആദ്യ അധ്യക്ഷന്‍.

Signature-ad

അതെസമയം ഗവര്‍ണറുടെ സുരക്ഷാസംവിധാനങ്ങളില്‍ വന്ന വീഴ്ച സംബന്ധിച്ച് ചര്‍ച്ചകള്‍ മുറുകുകയാണ്. ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴി എസ്എഫ്‌ഐക്കാര്‍ മനസ്സിലാക്കിയെന്നാണ് ഒരുപക്ഷം പറയുന്നത്. എന്നാല്‍ ഗവര്‍ണര്‍ സഞ്ചരിക്കാനിടയുള്ള മൂന്ന് വഴികളിലും എസ്എഫ്‌ഐക്കാര്‍ നിലയുറപ്പിച്ചിരുന്നെന്ന് ആര്‍ഷോ പറയുന്നു. ഗവര്‍ണറുടെ പൈലറ്റ് വാഹനം വേഗം കുറച്ചെന്ന ആരോപണവും ഉയരുന്നുണ്ട്. ഇത് എസ്എഫ്‌ഐക്കാര്‍ക്ക് കരിങ്കൊടി കാട്ടാന്‍ അവസരമുണ്ടാക്കിയെന്നാണ് ആരോപണം. എന്നാല്‍ വാഹനം വേഗം കുറച്ചതിനു കാരണം വിദ്യാര്‍ത്ഥികള്‍ ചാടിവീണതാണെന്ന് പൊലീസ് വിശദീകരിക്കുന്നു.

ഗവര്‍ണറുടെ സുരക്ഷ വലിയതോതില്‍ വര്‍ദ്ധിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. എസ്എഫ്‌ഐയുടെ പ്രതിഷേധങ്ങള്‍ വരുംനാളുകളിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. സര്‍വ്വകലാശാലകളിലേക്ക് ആര്‍എസ്എസ് നോമിനികളെ തിരുകിക്കേറ്റാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു.

 

Back to top button
error: