LIFELife Style

Not only but also… സ്ത്രീകള്‍ മാത്രം അറിയാന്‍…

പെണ്ണഴക് എന്നത് അവളുടെ ആകാര വടിവാണ്. അമിതമായ വണ്ണമുള്ള സ്ത്രീകളെയും അതുപോലെ തീരെ മെലിഞ്ഞ സ്ത്രീകളെയും പൊതുവെ പുരുഷന്മാര്‍ക്ക് അത്ര ഇഷ്ടമല്ലെന്ന് തന്നെ പറയാം. ശരീരത്തിന്റെ ആകൃതി നല്ലതായാല്‍ പൊതുവെ ആരും ഒന്നും നോക്കും. സ്ത്രീ ശരീരത്തിലെ പ്രധാന അവയവമായ സ്തനങ്ങള്‍ക്ക് സൗന്ദര്യ ഭം?ഗിയില്‍ ഒരു പ്രത്യേക ഇടം തന്നെയുണ്ടെന്ന് വേണമെങ്കില്‍ പറയാം. ചിലരെങ്കിലും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് സ്തനങ്ങള്‍ ഇടിഞ്ഞ് തൂങ്ങുന്നത്. പല കാരണങ്ങള്‍ കൊണ്ട് സ്തനങ്ങള്‍ ഇടിഞ്ഞ് തൂങ്ങാം. സ്തനങ്ങള്‍ ഇടിഞ്ഞ് തൂങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ബ്രാ തിരഞ്ഞെടുക്കുമ്പോള്‍
വിപണിയില്‍ പല തരത്തിലുള്ള ബ്രാ ഇപ്പോള്‍ ലഭ്യമാണ്. എന്താണോ ആവശ്യം അത് അനുസരിച്ചുള്ളത് തിരഞ്ഞെടുക്കാവുന്നതാണ്. സ്തനങ്ങളുടെ വലിപ്പത്തിന് അനുസരിച്ചുള്ളത് വേണം തിരഞ്ഞെടുക്കാന്‍. അതുപോലെ വളരെ ചെറുതോ അല്ലെങ്കില്‍ വളരെ വലുതോ ആയത് തിരഞ്ഞെടുക്കാതിരിക്കുക. കൂടാതെ നല്ല പിന്തുണ നല്‍കുന്ന ബ്രാ ആണ് എപ്പോഴും നല്ലത്. സ്തനങ്ങള്‍ക്ക് താഴ് ഭാഗത്ത് നിന്ന് നല്ല സപ്പോര്‍ട്ട് നല്‍കുന്നതായിരിക്കും എപ്പോഴും അനുയോജ്യമായിട്ടുള്ളത്. ഇഷ്ടപ്പെട്ട നിറങ്ങളും ഡിസൈനും മാത്രം നോക്കിയാല്‍ പോരാ ഉപയോഗവും കൂടി പ്രധാനമായും നോക്കേണ്ടത് വളരെ അത്യാവശ്യമാണ്.

Signature-ad

സ്ത്രീകള്‍ ചെയ്യണം ഈ പരിശോധനകള്‍
ആരോഗ്യം നിലനിര്‍ത്തുന്നത് മാത്രമല്ല വ്യായമത്തിന്റെ ഉദ്ദേശം. വ്യായാമം ചെയ്യുന്നത് അമിതഭാരം ഇല്ലാതാക്കാനും അതുപോലെ ശരീരത്തിന് നല്ല ഷേപ്പ് നല്‍കാനും സഹായിക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്നത് സ്തനങ്ങള്‍ തൂങ്ങി പോകാതിരിക്കാന്‍ ഏറെ സഹായിക്കും. പുഷപ്പ് പോലെയുള്ള വ്യായാമങ്ങള്‍ സ്തനങ്ങള്‍ക്ക് ഏറെ നല്ലതാണ്. മാറിടത്തിന് ഉറപ്പ് നല്‍കാന്‍ ഇത് വളരെ നല്ലതാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിന് വേണ്ടി വ്യായാം ചെയ്യാന്‍ ശ്രമിക്കുക.

സമീകൃതാഹാരം
വസ്ത്രങ്ങളില്‍ മാത്രമല്ല ആഹാരവും വളരെ പ്രധാനമാണ്. നല്ല സമീകൃതാഹാരം കഴിക്കുന്നത് സ്തനങ്ങള്‍ ഇടിഞ്ഞ് തൂങ്ങാതിരിക്കാന്‍ സഹായിക്കും. ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍ കഴിക്കുന്നത് സ്തനങ്ങള്‍ ഇടിഞ്ഞ് തൂങ്ങാതിരിക്കാന്‍ ഏറെ സഹായിക്കും. പോഷകങ്ങളും ധാതുക്കളും അടങ്ങിയ സമീകൃതമായ ആഹാരം വേണം എപ്പോഴും കഴിക്കാന്‍. മുട്ട, മത്സ്യം, ഇറച്ചി എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടത് ഏറെ പ്രധാനമാണ്.

ഉറക്കം
തിരക്കിട്ട ജോലിയും സമ്മര്‍ദ്ദവുമൊക്കെ കാരണം പലപ്പോഴും ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. ശരീരത്തിന്റെ ആരോ?ഗ്യത്തിന് നല്ല ഉറക്കം വളരെ അത്യാവശ്യമാണ്. ചര്‍മ്മ സൗന്ദര്യത്തിന് ഉറക്കത്തിനുള്ള പങ്ക് വളരെ വലുതാണ്. ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ ഉറങ്ങുന്നത് ചര്‍മ്മത്തിന് മാത്രമല്ല ആരോഗ്യത്തിനും ഏറെ നല്ലതാണ്. അതുപോലെ സ്തനങ്ങളെ സംരക്ഷിക്കാനും ഇത് ഏറെ സഹായിക്കും.

മസാജ് ചെയ്യുക
കറ്റാര്‍വാഴ, ഒലീവ് ഓയില്‍ എന്നിവ ഉപയോ?ഗിച്ച് മസാജ് ചെയ്യുന്നത് സ്തനങ്ങള്‍ ഇടിഞ്ഞ് തൂങ്ങുന്നത് ഒഴിവാക്കാന്‍ ഏറെ സഹായിക്കും. കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് മാറിടത്തില്‍ 10 മിനിറ്റ് മസാജ് ചെയ്യുക. പിന്നീട് 10 മിനിറ്റ് കൂടി വച്ചശേഷം കഴുകിക്കളയാവുന്നതാണ്. അതുപോലെ ഒലീവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ കൊണ്ട് മസാജ് ചെയ്യുന്നതും തൂങ്ങി പോകാതിരിക്കാന്‍ ഏറെ സഹായിക്കുമെന്ന് തന്നെ പറയാം.

 

Back to top button
error: