കട്ടക്കാതലിനൊടുവില് തിരുമണം! ‘മനൈവി’ക്കൊപ്പമുള്ള ചിത്രവുമായി റെഡിന് കിങ്സ്ലി, ‘കൊടുത്തുവച്ചവന് യാ നീ’യെന്ന് നെറ്റിസണ്‍സ്
രണ്ട് ദിവസം മുന്‍പായിരുന്നു തമിഴ് ഹാസ്യ നടന് റെഡിന് കിങ്സ്ലിയുടെ വിവാഹം. നടി സംഗീതയുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ നിമിഷ നേരങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴും കിങ്സ്ലിയുടെയും സംഗീതയുടെയും വിവാഹത്തെ കുറിച്ചുള്ള ആരാകരുടെ സംസാരം അവസാനിക്കുന്നില്ല. കിങ്സ്ലി പങ്കുവച്ച പുതിയ ചിത്രത്തിന് താഴെയും പലതരത്തിലുള്ള കന്റുകള്‍ നിറയുകയാണ്.
ആ ഫോട്ടോകള്‍ക്ക് താഴെ പല തരത്തിലുള്ള കമന്റുകളുമുണ്ട്. പലരും ആശംസിക്കുമ്പോള്‍ ചിലര്‍ വലരെ അസഭ്യമായ രീതിയില്‍ കമന്റുകള്‍ എഴുതുന്നുണ്ട്. മറ്റ ചിലര്‍ക്ക് ഇത്രയും സുന്ദരിയായ ഭാര്യയെ കിട്ടിയ കിങ്സ്ലിയോട് അസൂയയാണെന്നും കമന്റുകളില്‍ നിന്ന് മനസ്സിലാക്കാം. ”കൊടുത്തുവച്ചവന് യാ നീ (ഭാഗ്യവാന് തന്നെ നീ)” എന്നിങ്ങനെ പോകുന്നു കമന്റുകള്‍
റെഡിന് കിങ്സ്ലിയും സംഗീതയും വിവാഹിതരായി എന്ന് പറഞ്ഞ് ഫോട്ടോകള്‍ പുറത്ത് വന്നപ്പോള്‍ തുടങ്ങിയതാണ് സംശയം. ഇവര്‍ക്കിടയില്‍ എങ്ങനെ സെറ്റായി, ഇവര്‍ രണ്ടു പേരും ഇതുവരെ വിവാഹം ചെയ്തില്ലായിരുന്നോ, ഇത് എത്രമാത്തെ കല്യാണമാണ് എന്നൊക്കെയാണ് ആളുകളുടെ സംശയം.
കിങ്സ്ലിയുടെയും സംഗീതയുടെയും പ്രണയ വിവാഹമാണ്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലാണെന്ന് നടന് സതീഷ് വെളിപ്പെടുത്തിയിരുന്നു. എല്‍കെജി പോലുള്ള സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇരുവരുടെയും പ്രണയവും പരിചയവും തുടങ്ങിയത്. രണ്ടു പേരും നേരത്തെ വിവാഹിതരായവരല്ല. വളരെ പ്രൈവറ്റ് ആയിട്ടാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്.