ന്യൂഡൽഹി: കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇടയില്‍ യാത്രാ കപ്പല്‍ സര്‍വീസ് നടത്തുന്നതിന് ടെൻഡര്‍ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍.
ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ടെൻഡര്‍ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്കയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സര്‍വീസ് നടത്താൻ അനുയോജ്യമായ കപ്പലുകള്‍ കൈവശം ഉള്ളവര്‍ക്കും, ഉടനടി കപ്പല്‍ നല്‍കാൻ കഴിയുന്നവര്‍ക്കും, സര്‍വീസ് നടത്താൻ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവര്‍ക്കും ടെൻഡറില്‍ പങ്കെടുക്കാം. ടെൻഡര്‍ വൈകാതെ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.
ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കും ബേപ്പൂരിലേക്കും കപ്പല്‍ സര്‍വീസ് നടത്താൻ ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ നേരത്തെ ശ്രമം നടത്തിയിരുന്നു. ഇതിന് പച്ചക്കൊടി വീശുന്നതാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.
കുത്തനെ കൂടുന്ന വിമാന ടിക്കറ്റിന് ബദലായി കുറഞ്ഞ നിരക്കില്‍ ഗള്‍ഫിലേക്ക് കപ്പലില്‍ പോകാൻ സാധിച്ചാല്‍ അത് പ്രവാസികള്‍ക്ക് വലിയ നേട്ടമാകും.