ഇടുക്കി: ഡിസംബര്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍.
ജില്ലയില്‍ ഉടുമ്ബന്‍ചോല പഞ്ചായത്തിലെ വാര്‍ഡ് 10 (മാവടി), കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 07 (നെടിയക്കാട്) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധിയായിരിക്കും. പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേട്ടെടുപ്പിന്റെ തലേ ദിവസവും അവധിയായിരിക്കും.
ഈ വാര്‍ഡുകളില്‍ ഡിസംബര്‍ 10ന് വൈകിട്ട് ആറ് മണി മുതല്‍ വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13 വരെ മദ്യഷാപ്പുകളും ബീവറേജസ് മദ്യവില്‍പ്പനശാലകളും അടച്ചിട്ട് ഡ്രൈ ഡേ ആചരിക്കാനും കളക്ടര്‍ ഉത്തരവിട്ടു.