ഫെഡറല്‍ ബാങ്ക് ‘ഇന്ത്യയിലെ മികച്ച ബാങ്ക്’; ഫിനാന്‍ഷ്യല്‍ ടൈംസ് ദി ബാങ്കറിന്‍റെ അംഗീകാരം
120 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ പരിഗണിച്ച് കൊണ്ട് നല്‍കുന്ന മൂന്ന് ആഗോള അംഗീകാരങ്ങളില്‍ ഒന്നാണ് ബാങ്ക് ഓഫ് ദി ഇയര്‍ അവാർഡ്.
നൂതന ആശയങ്ങള്‍, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍, കഴിഞ്ഞ വര്‍ഷം ബാങ്കിങ് മേഖലയ്‌ക്ക് നല്‍കിയ സംഭാവനകള്‍ എന്നിവ പരിഗണിച്ചാണ് ബാങ്ക് ഓഫ് ദി ഇയര്‍ അംഗീകാരം നല്‍കുക. ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അവതരിപ്പിച്ചതാണ് ഫെഡറല്‍ ബാങ്കിന്‍റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. ഈ സംവിധാനം ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി ലോണുകള്‍ക്ക് അപേക്ഷിക്കാനും അവ കൈപ്പറ്റാനുമുള്ള സൗകര്യം ഒരുക്കുന്നു. തിരിച്ചടവ് നിബന്ധനകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വായ്‌പ മാനദണ്ഡങ്ങള്‍ അടക്കം ബാങ്ക് ഓണ്‍ലൈനില്‍ ഉപഭോക്താക്കള്‍ക്കായി തയാറാക്കിയിട്ടുണ്ട്. ഫെഡറല്‍ ബാങ്കിന്‍റെ റീട്ടെയില്‍ ബാങ്കിങ് വായ്‌പ ബിസിനസില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണിന് സാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഉപഭോക്തൃ പിന്തുണ വര്‍ധിപ്പിക്കുന്നതിന് ഫെഡറല്‍ ബാങ്ക് അത്യാധുനിക സാങ്കേതിക വിദ്യ സ്വീകരിച്ചതും ബാങ്ക് ഓഫ് ദി ഇയര്‍ അംഗീകാരത്തിന് കളമൊരുക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (AI) ഉപയോഗപ്പെടുത്തി ഫെഡി എന്ന ചാറ്റ്ബോട്ട് അവതരിപ്പിച്ചു. കമ്ബനി വെബ്‌സൈറ്റ്, വാട്‌സ്‌ആപ്പ്, അലക്‌സ, ഗൂഗിള്‍ മാപ്‌സ് എന്നിവയുള്‍പ്പെടെയുള്ളവയിലാണ് ഫെഡി പ്രവര്‍ത്തിക്കുന്നത്. വെബ്‌സൈറ്റ് ഉള്ളടക്കത്തെ അടിസ്ഥാനമാക്കി പ്രതികരണങ്ങള്‍ നല്‍കാനും 24 മണിക്കൂര്‍ സേവനങ്ങള്‍ക്കായി ഉപഭോക്താക്കളെ ഏജന്‍റുമാരുമായി ബന്ധിപ്പിക്കാനും ഈ ചാറ്റ്ബോട്ടിന് സാധിക്കും.