ഗസ്സയിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ അയച്ച് ലുലു ഗ്രൂപ്പ്.ഭക്ഷ്യ ഉല്പന്നങ്ങളും മരുന്നുകളും ശുചിത്വ ഉല്പന്നങ്ങളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ അടങ്ങുന്ന സഹായം ലുലു ഗ്രൂപ് ഈജിപ്ത് റെഡ് ക്രസന്റ് അധികൃതര്‍ക്ക് കൈമാറി.
50 ടണ്‍ വസ്തുക്കള്‍ അടങ്ങുന്നതാണ് ലുലുവിന്റെ ആദ്യ ബാച്ച് സഹായം.
യു.എ.ഇയുടെ ഗസ്സ ദുരിതാശ്വാസ കാമ്ബയിനിന്റെ പ്രധാന പങ്കാളി കൂടിയാണ് ലുലു ഗ്രൂപ്. കൂടാതെ എമിറേറ്റ്സ് റെഡ് ക്രസന്റുമായി സഹകരിച്ച് വിവിധ സഹായ സാമഗ്രികള്‍ ശേഖരിക്കാനും അയക്കാനും വിവിധ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രത്യേക സഹായ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുമുണ്ട്.
സമാന സംരംഭങ്ങള്‍ക്കായി ലുലു ഗ്രൂപ് മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഹ്യുമാനിറ്റേറിയൻ ഏജൻസികളുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നു. അടുത്തിടെ ലുലു ഗ്രൂപ് ബഹ്റൈൻ ദേശീയക കാമ്ബയിനിനെ പിന്തുണച്ച് റോയല്‍ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് 25000 ബഹ്റൈൻ ദീ-നാര് സംഭാവന നല്‍കിയിരുന്നു.