KeralaNEWS

ചെറിയ തുകയെങ്കില്‍പോലും ആനുകൂല്യം മൊത്തമായി കിട്ടുന്നില്ല; മെഡിസെപ് ഓപ്ഷണല്‍ ആക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: മെഡിസെപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ രോഗികള്‍ക്ക് പൂര്‍ണാര്‍ഥത്തില്‍ ലഭ്യമാകുന്നില്ലെന്ന് വ്യാപക പരാതി. കേരളത്തിന്റെ ഒട്ടുമിക്ക ജില്ലകളിലെയും ആശുപത്രികളില്‍ സമാനമായ സ്ഥിതിയാണ്. ചെറിയ തുകയാണെങ്കില്‍ പോലും അത് മൊത്തത്തില്‍ ലഭിക്കുന്നില്ലെന്നാണ് ആരോപണം.

എന്തിനാണ് മെഡിസെപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തതെന്ന ചോദ്യം സര്‍ക്കാര്‍ ജീവനക്കാര്‍ സ്വയം ചോദിക്കുന്ന അവസ്ഥയാണ്. പരിരക്ഷ ഉള്ളയാള്‍ ആശുപത്രിയില്‍ ചികിത്സക്കായി പോയാല്‍ പണം നല്‍കേണ്ടി വരില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് ബോധ്യപ്പെടുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പറയുന്നു.

Signature-ad

ഒരുവിധം എല്ലാ അസുഖങ്ങള്‍ക്കും മെഡിസെപ്പ് ആനുകൂല്യം നല്‍കണമെന്ന് സര്‍ക്കാരും ആശുപത്രികളും തമ്മില്‍ ധാരണയിലെത്തിയതാണ്. പരിരക്ഷയുള്ള അസുഖങ്ങളുടെ ചികിത്സക്ക് പോലും പണം അടക്കേണ്ട അവസ്ഥയിലാണ് രോഗികളും സര്‍ക്കാര്‍ ജീവനക്കാരും.

 

Back to top button
error: