കാസര്‍കോട്: ട്രെയിനില്‍ യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ പള്ളി വികാരി അറസ്റ്റില്‍. മംഗളൂരു ബണ്ട്വാള്‍ സ്വദേശി ജെജിസി(48)നെയാണ് കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ നീലേശ്വരത്തുവെച്ചായിരുന്നു സംഭവം. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. കോയമ്പത്തൂരില്‍ പള്ളി വികാരിയാണ്. യാത്രയില്‍ യുവതിക്കൊപ്പം മറ്റൊരു കമ്പാര്‍ട്ട്മെന്റില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു.
ജെജിസിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം യുവതി ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പൊലീസില്‍ എല്‍പ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാളെ കാസര്‍ഗോഡ് റെയില്‍വേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.