KeralaNEWS

ക്രിസ്മസിന് മാറ്റ് കൂട്ടാന്‍ ഇനി സര്‍ക്കാരിന്റെ വക ക്രിസ്മസ് ട്രീകളും

ക്രിസ്മസിന് മാറ്റ് കൂട്ടാന്‍ ഇനി സര്‍ക്കാരിന്റെ വക ക്രിസ്മസ് ട്രീകളും.കൃഷിവകുപ്പിന്റെ ഫാമുകളില്‍ വളര്‍ത്തിയ 4866 ക്രിസ്മസ് ട്രീ തൈകളാണ് വിതരണത്തിനായി എത്തുന്നത്.
പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി പ്രകൃതിദത്തമായ ക്രിസ്മസ് ട്രീകള്‍ ഉപയോഗിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്.

31 സര്‍ക്കാര്‍ ഫാമുകളിലായാണ് 4866 ക്രിസ്മസ് ട്രീകളാണ് തയ്യാറാക്കിയിട്ടുള്ളത്.

 

Signature-ad

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഫാമുകള്‍.തൂജ, ഗോള്‍ഡന്‍ സൈപ്രസ്, അരക്കേറിയ എന്നീ ഇനങ്ങളില്‍പ്പെട്ട ക്രിസ്മസ് ട്രീകളാണ് വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുള്ളത്.

 

മണ്‍ചട്ടിയിലും ഗ്രോബാഗിലും ഇവ ലഭ്യമാക്കും.നാല് കൊല്ലം വരെ ചട്ടിയില്‍ വളര്‍ത്തിയാല്‍ പിന്നീട് വീട്ടുമുറ്റത്ത് വളര്‍ത്താം.രണ്ട് മുതല്‍ മൂന്ന് അടിവരെ ഉയരമുള്ളവയാണ് ചെടികള്‍.200 മുതല്‍ 400 രൂപ വരെ വില വരുന്ന തൈകളുടെ വില്‍പ്പന നവംബര്‍ അവസാനത്തോടെ തന്നെ ആരംഭിച്ചിട്ടുണ്ട്.ഓണ്‍ലൈന്‍ വഴിയും തൈകള്‍ ലഭിക്കും.

Back to top button
error: