തിരിച്ചു കൊണ്ടുവിടുമ്പോൾ നീല കാറില്‍ തിരിച്ചു കൊണ്ടാക്കിയെന്ന് പറയണമെന്ന് ആ സ്ത്രീ നിര്‍ബന്ധിച്ചുവെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നതെന്ന് പറയാന്‍ ഉപദേശിച്ചുവെന്നും അബിഗേല്‍ സാറ പൊലീസിനോട് പറഞ്ഞു.
അതേസമയം മഞ്ഞ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീയാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.കുട്ടിയെ അവിടെയിരുത്തി ഈ സ്ത്രീ തിരിച്ചുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ ഓട്ടോയിലാണ് കുട്ടിയെ കൊണ്ടുവന്നത്. മാസ്ക് ധരിച്ച് പൊക്കവും, വണ്ണവുമൊക്കെയുള്ള സ്ത്രീയാണ് കുട്ടിയുമായെത്തിയത്. ദൃക്സാക്ഷികള്‍ പറയുന്നതും ഇതുതന്നെയാണ്.
അതിനിടെ, മുൻപും അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി മുത്തശ്ശി പറഞ്ഞു. 24-ാം തീയതിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്.ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
അബിഗേലിനെ തട്ടിക്കൊണ്ടുപോയ ദിവസം തന്നെ ഓയൂരില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ പുലിയിലയിലും രാവിലെ സമയത്ത് ഒരു കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.അതേസമയം കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ആശുപത്രിയില്‍ തുടര്‍ന്ന് നാളെയേ വീട്ടിലേക്ക് മടങ്ങൂ എന്നാണ് വിവരം.