മറ്റ് 7 ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചു. ലോകായുക്ത നിയമ ഭേദഗതി, സര്‍വകലാശാല നിയമ ഭേദഗതികള്‍ , സഹകരണ നിയമ ഭേദഗതി ഉള്‍പ്പെടെ ഉള്ള ബില്ലുകളാണ് രാഷ്ട്രപതിക്ക് അയച്ചത്.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അനിശ്ചിതമായി പിടിച്ചുവെക്കുന്നതിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഒപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള കേരള സർക്കാരിന്‍റെ ഹർജി നാളെ കോടതി പരിഗണിക്കാനും ഇരിക്കുകയായിരുന്നു.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് കേരളത്തിന് പൊതുവായ നിയമം ഇല്ലാത്ത സാഹചര്യത്തിലാണ് സർക്കാർ പൊതുജനാരോഗ്യ ബില്ല് നിർമ്മിച്ചത്. ഈ വർഷം മാർച്ചിൽ പാസാക്കി ഏപ്രിലിലാണ് ഗവർണറുടെ പരിഗണനയ്ക്ക് ബിൽ സർക്കാർ അയച്ചത്.ഇതോടൊപ്പം അനിശ്ചിതമായി നീട്ടിയ ഏഴ് ബില്ലുകളാണ് അടിയന്തരമായി ഇപ്പോൾ രാഷ്ട്രപതിക്ക് അയച്ചിരിക്കുന്നത്.ഇതോടെ സുപ്രധാന ബില്ലുകള്‍ രാഷ്ട്രപതിക്ക് കൈമാറിയെന്ന് സുപ്രീംകോടതിയെ അറിയിക്കാനാണ് രാജ്ഭവന്‍റെ തീരുമാനം.
ലോകായുക്ത നിയമഭേദഗതി, ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള സര്‍വകലാശാല നിയമത്തിലെ രണ്ട് ഭേദഗതികള്‍, വൈസ് ചാന്‍സലര്‍നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റി ബില്‍, സര്‍വകലാശാല അപ്പലേറ്റ് അതോറിറ്റി ബില്‍, സഹകരണ നിയമഭേദഗതി ബിൽ എന്നിവയാണ് രാഷ്ട്രപതിക്ക് അയച്ചത്.