കേരളത്തിലെ നിയമസഭാ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യുഡിഎഫ് കേരളത്തിന്റെ പ്രകടനപത്രികയില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തിയത്. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ 6000 രൂപ ലഭ്യമാക്കുന്നതാണ് പദ്ധതി. മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പ്രതിവര്‍ഷം 72,000 രൂപ ലഭിക്കും.
രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചു നീക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. അതേസമയം, ന്യായ് പദ്ധതി പൂര്‍ണ തോതില്‍ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് ഇത്തവണ യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി യുഡി എഫ് കേരളത്തില്‍ അധികാരത്തിലെത്തുമ്പോള്‍ നടപ്പിലാക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.