KeralaNEWS

ഒൻപത് വയസുകാരിയെ ബസില്‍ മറന്ന് ശബരിമല തീര്‍ഥാടകര്‍; തുണയായി വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍

നിലയ്ക്കൽ: തമിഴ്നാട്ടില്‍ നിന്നും ശബരിമല ദര്‍ശനത്തിനായി പമ്ബയില്‍ എത്തിയ തീര്‍ഥാടക സംഘം ഒൻപത് വയസുകാരിയെ ബസില്‍ മറന്നു.

പിതാവിനും മുത്തശിക്കും ഒപ്പം ശബരിമലയിലെത്തിയ ഭവ്യ എന്ന നാലാം ക്ലാസുകാരിയെ ആണ് കൂടെ വന്നവര്‍ മറന്നത്.

ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ ബസില്‍ തമിഴ്‌നാട് സ്വദേശികളുടെ കൂടെയാണ് ഭവ്യയും പിതാവും മുത്തശിയും ശബരിമല സന്ദര്‍ശനത്തിനെത്തിയത്.തീര്‍ഥാടക സംഘത്തെ പമ്ബയിലിറക്കി ബസ് നിലക്കലിലേക്ക് പുറപ്പെട്ട ശേഷമാണ് കുട്ടി കൂടെയില്ലെന്ന് വിവരം സംഘം മനസിലാക്കിയത്. ഉടന്‍ തന്നെ കുട്ടിയുടെ പിതാവ് അടങ്ങുന്ന സംഘം പമ്ബയിലെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തി പരാതി അറിയിച്ചു.

Signature-ad

വിവരം അപ്പോള്‍ തന്നെ പോലീസിന്‍റെ വയര്‍ലെസ് സെറ്റിലൂടെ കൈമാറി. ഈ സമയം ആറ്റിങ്ങല്‍ എഎംവിഐ ആയ ആര്‍. രാജേഷും കുന്നത്തൂര്‍ എഎംവിഐ ആയ ജി. അനില്‍കുമാറും നിലയ്ക്കല്‍ – പമ്ബ റൂട്ടില്‍ പട്രോളിങ്ങില്‍ ഉണ്ടായിരുന്നു.വയര്‍ലെസ് സന്ദേശത്തില്‍ ബസിന്‍റെ നമ്ബരും സൂചിപ്പിച്ചിരുന്നു. അട്ടത്തോടിന് സമീപം വച്ച്‌ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഈ നമ്ബരിലുള്ള ബസ് കണ്ടെത്തി.

 ഡ്രൈവറോടും കണ്ടക്ടറോടും കൂട്ടി അതിലുണ്ടോ എന്ന് തിരക്കിയപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. എന്നാല്‍ ഇതു കണക്കിലെടുക്കാതെ ഇരുവരും വാഹനത്തില്‍ കയറി വിശദമായി പരിശോധിച്ചു. തുടര്‍ന്ന് വണ്ടിയുടെ ഏറ്റവും പിന്നിലായുള്ള സീറ്റിന്‍റെ തൊട്ടു മുമ്ബിലുള്ള മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു.പിന്നീട് കുട്ടിയെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹനത്തില്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ എത്തിച്ച് ബന്ധുക്കൾക്ക് കൈമാറി.

Back to top button
error: