മുംബൈ: ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏഷ്യൻ ശക്തികളായ ഖത്തറിനെതിരെ ഇന്ത്യ ഇന്നിറങ്ങുന്നു.ഭുവനേശ്വറിൽ വച്ചാണ് മത്സരം.
കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 8-1 ന് മുക്കിയാണ് ഖത്തറിന്റെ വരവ്.ഏഷ്യൻ ചാമ്പ്യൻമാരുമാണവർ.
ഇന്ത്യയെ സംബന്ധിച്ച് ആത്മവിശ്വാസത്തോടെയാണ് ഖത്തറിനെതിരെ ഇറങ്ങുന്നത്. യോഗ്യതക്ക് വേണ്ടിയുള്ള ആദ്യത്തെ മത്സരത്തിൽ കുവൈറ്റിനെതിരെ അവരുടെ മൈതാനത്ത് ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.(1-0).
ഖത്തറിനെതിരെയും ഇതേ തന്ത്രം തന്നെയാണ് ഇന്ത്യ പുറത്തെടുക്കുകയെന്നാണ് പരിശീലകനായ ഇഗോർ സ്റ്റിമാച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഖത്തറിനെതിരെ ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നതെങ്കിലും ഇന്ത്യ വിജയം നേടാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞ മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ എട്ടു ഗോളുകൾക്കാണ് ഖത്തർ തകർത്തു കളഞ്ഞത്. ഇന്ത്യയിൽ വെച്ചാണ് മത്സരം നടക്കുന്നത് എന്നതു മാത്രമാണ് ടീമിന് പ്രതീക്ഷ നൽകുന്ന പ്രധാന കാര്യം.
എന്നിരുന്നാലും അടുത്ത മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ഗ്രൂപ്പിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാം എന്നാണ് ഇന്ത്യ കരുതുന്നത്.