IndiaNEWS

36 ശബരിമല സ്പെഷ്യൽ ട്രെയിനുകൾ 

വൃശ്ചികം ഒന്നു മുതൽ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ശബരിമലയിലേക്ക് വിശ്വാസികളുടെ യാത്രയും ആരംഭിച്ചു കഴിഞ്ഞു. തീർത്ഥാടകരുടെ സൗകര്യത്തിനായി പ്രത്യേക ബസ് സർവീസുകളും ട്രെയിനുകളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
സൗത്ത് സെൻട്രൽ റെയിൽവേ 22 സ്പെഷൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.സതേൺ റയിൽവെ ചെന്നൈ – കോട്ടയം റൂട്ടിലും സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്.ആകെ പതിനാല് സർവീസുകളായിരിക്കും നടത്തുകയെന്നാണ് വിവരം.

ചെന്നൈ-കോട്ടയം-ചെന്നൈ ശബരിമല സ്പെഷ്യൽ ട്രെയിൻ 06027/06028

നവംബർ 19,26 എന്നീ തിയതികളിലും ഡിസംബർ 3, 24, 31 തിയതികളിൽ ചെന്നൈയിൽ നിന്ന് രാത്രി 11.30ന് ചെന്നൈ-കോട്ടയം ശബരിമല സ്പെഷ്യൽ ട്രെയിൻ പുറപ്പെടും. 13 മണിക്കൂർ 40 മിനിറ്റ് സഞ്ചരിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 1.10 ന് കോട്ടയത്ത് എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സ്ലീപ്പര്‍, എസി ത്രീ എക്കോണമി, എസി ത്രീ ടയർ, എസി ടൂ ടയർ ക്ലാസുകളാണ് ട്രെയിനിനുള്ളത്.

എംജിആർ ചെന്നൈ സെൻട്രൽ- 11.30 pm
പെരുമ്പൂർ-11.34 pm
ആരക്കോണം ജംങ്ഷൻ -12.33 am
കട്പടി ജംങ്ഷൻ -1.30 am
ജോലാർപെട്ടെ -2.40 am
സേലം ജംങ്ഷൻ -4.32 am
ഇ-റോഡ് ജംങ്ഷൻ -5.40 am
തിരുപ്പൂർ – 6.30 am
പോടനൂര്‍ ജംങ്ഷൻ-7.43 am
പാലക്കാട്-8.45 am
തൃശൂർ- 1-.27 am
ആലുവാ-11.22 am
എറണാകുളം ടൗൺ-11.50 am
കോട്ടയം-1.10 pm

കോട്ടയം-ചെന്നൈ ശബരിമല സ്പെഷ്യൽ ട്രെയിൻ 06028

കോട്ടയത്തു നിന്നും തിരികെ ചെന്നൈയിലേക്ക് നവംബർ 20, 27 തീയതികളിലും ഡിസംബർ 4, 11, 18, 25 എന്നീ തിങ്കാളാഴ്ചകളിലും സർവീസ് നടത്തും. കോട്ടയത്തു നിന്ന് വൈകിട്ട് 7.00 ന് പുറപ്പെടുന്ന ട്രെയിൻ 15 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്കു ശേഷം ചൊവ്വാഴ്ച രാവിലെ 10.30ന് ചെന്നൈയിൽ എത്തും.

കോട്ടയം – 7.00 pm
എറണാകുളം ടൗൺ- 8.40 pm
ആലുവാ – 9.10 pm
തൃശൂർ- 10.02 pm
പാലക്കാട്- 12.00 am
പോടനൂര്‍ ജംങ്ഷൻ- 1.10 am
തിരുപ്പൂർ-2.18 am
ഇ റോഡ്-3.00 am
സേലം ജംങ്ഷൻ-4.10 am
ജോലാർപെട്ടെ-6.50 am
കട്പടി ജംങ്ഷൻ-8.13 am
ആരക്കോണം-9.03 am
പെരുമ്പൂർ-9.53 am
എംജിആർ ചെന്നൈ സെൻട്രൽ- 10.30 am എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയം.

മറ്റ് ശബരിമല സ്പെഷ്യൽ ട്രെയിനുകൾ

നർസാപൂർ-കോട്ടയം, സെക്കന്തരാബാദ്-കൊല്ലം, കച്ചീഗുഡ – കൊല്ലം,കാക്കിനഡ – കോട്ടയം തുടങ്ങിയ റൂട്ടുകളിൽ റെയിൽവേ ശബരിമല സീസൺ പ്രഖ്യാപിച്ച് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.22 ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

22 Sabarimala special Trains from SCR
1) T. No 07119/20 Naraspur-Kottayam-Naraspur
2) T. No 07123/24 Kacheguda-Kollam-Kacheguda
3) T. No 07125/26 Kakinada-Kottayam-Kakinada
4) T. No 07127/28 Secunderabad-Kollam-Secunderabad
5) T. No 07129/30
Secunderabad-Kollam-Secunderabad

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: