IndiaNEWS

കേരളത്തിൽ ദിവസക്കൂലി ദേശീയശരാശരിയുടെ ഇരട്ടി, ഏറ്റവും പിന്നിൽ ഗുജറാത്തും മധ്യപ്രദേശും -റിസർവ് ബാങ്ക്

ന്യൂഡൽഹി: രാജ്യത്ത് ഗ്രാമീണമേഖലയിലെ തൊഴിലാളികൾക്ക് ഏറ്റവുംകൂടുതൽ വേതനം ലഭിക്കുന്നത് കേരളത്തിലെന്ന് റിസർവ് ബാങ്ക്. മധ്യപ്രദേശും ഗുജറാത്തുമാണ് ഏറ്റവും പിന്നിലെന്നും റിസർവ് ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
നിർമാണമേഖലയിലെ പുരുഷതൊഴിലാളികൾ, കാർഷിക തൊഴിലാളികൾ, ഉദ്യാന-തോട്ട തൊഴിലാളികൾ, കാർഷികേതര തൊഴിലാളികൾ എന്നിങ്ങനെ നാലായി തിരിച്ചാണ് പട്ടിക പുറത്തുവിട്ടത്. ഈ നാല് വിഭാഗങ്ങളിലും കേരളത്തിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്.
മധ്യപ്രദേശിലെ ഗ്രാമീണമേഖലയിലെ പുരുഷന്മാരായ കർഷകത്തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസക്കൂലി 229.2 രൂപയും ഗുജറാത്തിൽ 241.9 രൂപയുമാണ്. ഈ വിഭാഗത്തിലെ ദേശീയ ശരാശരി വരുമാനം 345.7 രൂപയായിരിക്കുമ്പോൾ കേരളത്തിൽ ഇത് 764.3 രൂപയാണ്. ദിവസക്കൂലിയിൽ ജമ്മു-കശ്മീരാണ് (550.4) രണ്ടാംസ്ഥാനത്ത്. തൊട്ടുപിന്നിൽ ഹിമാചൽപ്രദേശ് (473.3) ഹരിയാണ (424.8), തമിഴ്‌നാട് (470) എന്നീ സംസ്ഥാനങ്ങളാണ്.

Back to top button
error: