IndiaNEWS

നിര്‍ത്തിയിട്ട ട്രക്കില്‍ കാറിടിച്ചു; രാജസ്ഥാനില്‍ അഞ്ചു പൊലീസുകാര്‍ക്ക് ദാരുണാന്ത്യം 

ജയ്പൂര്‍: രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു പൊലീസുകാര്‍ മരിച്ചു. നിര്‍ത്തിയിട്ട ട്രക്കില്‍ കാറിടിച്ചായിരുന്നു അപകടം.

ചുരുവിലെ സുജന്‍ഗാര്‍ഹില്‍, കനോട്ട ചൗക്കിന് സമീപം പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പൊലീസുകാരെല്ലാം സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

 

Signature-ad

ഖിന്‍സ്വര്‍ പൊലീസ് സ്റ്റേഷനിലെ ജീവനക്കാരാണ് മരിച്ചത്. എസ്‌ഐ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്.

Back to top button
error: