KeralaNEWS

കെട്ടിട നികുതിയടച്ചില്ല; പൊതുമരാമത്ത് ഓഫീസില്‍ നോട്ടീസ് പതിച്ച് നഗരസഭ

കൊച്ചി: കെട്ടിട നികുതിയായി ലഭിക്കാനുള്ള തുക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് ഓഫിസില്‍ നോട്ടിസ് പതിച്ച് തൃക്കാക്കര നഗരസഭ.. പൊതുമരാമത്ത് വകുപ്പ് നികുതിയായി നല്‍കാനുള്ള 13.08 ലക്ഷം രൂപ കുടിശ്ശികയായതോടെയാണ് നഗരസഭയുടെ നടപടി.

ഇന്നലെ നോട്ടീസ് PWD ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നല്‍കിയെങ്കിലും കൈപ്പറ്റാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.. തുടര്‍ന്നാണ് എന്‍.ജി.ഒ കോര്‍ട്ടേഴ്സിലെ പൊതുമരാമത്ത് ഓഫിസ് കെട്ടിടത്തില്‍ നോട്ടിസ് പതിച്ചത്. വരും ദിവസങ്ങളില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കാനാണ് നഗരസഭയുടെ തീരുമാനം.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: