കേരളത്തില്‍ തോറിയം അടിസ്ഥാനമാക്കിയുള്ള വൈദ്യുത ഉല്പാദനം അനുവദിക്കണമെന്നും ഇതിനായി ആണവ നിലയം വേണമെന്നും മന്ത്രി കൂടിക്കാഴ്ചയില്‍ അവശ്യപ്പെട്ടു. ഇത് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ മന്ത്രി കൃഷ്ണൻകുട്ടി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പവര്‍ പ്രോജക്റ്റുകള്‍ക്ക് ഏകജാലക സംവിധാനം ഒരുക്കുക, നിലവിലുള്ള പദ്ധതികളുടെ വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കുക, പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ സാമ്ബത്തിക സഹായം നല്‍കുക, നബാര്‍ഡില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ നല്‍കുക, 2018 ലെ ആര്‍ഡിഎസ് സ്കീമിന്റെ നിരക്ക് പുതുക്കുക, സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന് ബദല്‍ മാര്‍ഗരേഖ അംഗീകരിക്കുക എന്നീ ആവശ്യങ്ങളും മന്ത്രി ഉന്നയിച്ചു.
ഇതോടൊപ്പം, പുതിയതായി സ്ഥാപിക്കുന്ന ഇവി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഇൻസ്റ്റാള്‍ ചെയ്യുമ്ബോള്‍ ഉണ്ടാകുന്ന അഡിഷണല്‍ ഇൻഫ്രാസ്ട്രെക്ച്ചറിന്റെ ചെലവ് കേന്ദ്രം വഹിക്കണമെന്നും അംഗന്‍ ജ്യോതി പദ്ധതി വിപുലപ്പെടുത്തുന്നതിന് സാമ്ബത്തിക സഹായം നല്‍കണമെന്നും മന്ത്രി അവശ്യപ്പെട്ടു.