മലയാളികളുടെ ഗാനഗന്ധർവൻ യേശുദാസ് പാടിയ ഹരിവരാസനം ഗാനമാണ് സന്നിധാനത്ത് അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കുമ്ബോൾ അയ്യപ്പനെ ഉറക്കാനായി കേള്‍പ്പിക്കുന്നത്.
രാത്രി ശ്രീകോവിലിന്റെ വാതില്‍ അടയ്ക്കുമ്ബോള്‍ ഉച്ചഭാഷിണിയില്‍ യേശുദാസിന്റെ മധുര സ്വരത്തില്‍ ‘ഹരിവരാസനം’ മുഴങ്ങും.
1975ല്‍ പുറത്തിറങ്ങിയ ‘സ്വാമി അയ്യപ്പൻ’ എന്ന സിനിമയില്‍ യേശുദാസ് പാടിയ പാട്ടിന്റെ പതിപ്പ് എല്ലാ ദിവസവും രാത്രി അത്താഴപൂജയ്ക്ക് ശേഷം ശബരിമലയില്‍ ഉച്ചഭാഷിണിയിലൂടെയാണ് കേള്‍പ്പിക്കുന്നത്.
‘ഹരിഹരസുധാഷ്ടകം’ എന്ന ഈ സംസ്കൃത ഹിന്ദു ഭക്തിഗാനത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് കുംഭകുടി കുളത്തൂര്‍ അയ്യരും അന്തരിച്ച സംഗീത സംവിധായകൻ ജി ദേവരാജനും ചേര്‍ന്നാണ്.