അഹമ്മദാബാദില്‍ ഫോര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഒരു രാത്രി കഴിയണമെങ്കില്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും വാടകയായി നല്‍കേണ്ടി വരും. നേരത്തെ ഇത് 5000-10,000 രൂപയായിരുന്നു.
പഞ്ചനക്ഷത്ര ഹോട്ടലുകളായ ഐടിസി നര്‍മദ, മാരിയറ്റ് കോര്‍ട്ട് യാര്‍ഡ്, ഹയാത്ത്, താജ് സ്‌കൈലൈന്‍ എന്നിവിടങ്ങളിലെ മുറികളെല്ലാം തന്നെ നവംബര്‍ 19ലെ ഫൈനലിനായി ബുക്ക് ചെയ്തു കഴിഞ്ഞു.
ബുക്കിംഗ് ഡോട്ട് കോം, മെയ്ക്ക് മൈ ട്രിപ്പ്, അഗോഡ തുടങ്ങിയ ഹോട്ടല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും ഹോട്ടല്‍ റൂമിന്റെ നിരക്കുകളില്‍ വന്‍ വര്‍ധനയുണ്ടായി.
ഫൈനലിനു മുന്നോടിയായി സമീപദിവസങ്ങളില്‍ അഹമ്മദാബാദിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്കുകളിലും വന്‍ വര്‍ധനയുണ്ടായി. ഡല്‍ഹിയില്‍നിന്നും അഹമ്മദാബാദിലേക്ക് ഇപ്പോള്‍ വിമാനയാത്രയ്ക്ക് ഈടാക്കുന്നത് 15000 രൂപയിലധികമാണ്.
നവംബര്‍ 19ന് ഉച്ചയ്ക്ക് രണ്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍.