കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ച് മലയാളി നഴ്സ് ഡൽഹിയിൽ മരിച്ചു
ഡൽഹി മെട്രോ ഹാർട്ട് ഇൻസ്റ്റിറ്റൂട്ടിലെ നേഴ്സും , എറണാകുളം കോലഞ്ചേരി സ്വദേശിനിയുമായ ചിഞ്ചു സാജു(25വയസ്സ്) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
മഞ്ഞപ്പിത്തരോഗം മൂർച്ഛിച്ചതിനെ തുടർന്ന് കരൾ തകരാറിലായ അവസ്ഥയിൽ ഡൽഹി മെട്രോ ഹാർട്ട് ഇൻസ്റ്റിറ്റൂട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. കരൾ മാറ്റി വെക്കാനുള്ള തയാറെടുപ്പുകൾ നടന്നു വരികെയാണ് ചിഞ്ചു മരണത്തിന് കീഴടങ്ങിയത്.