CrimeNEWS

രശ്മികയ്ക്കു പിന്നാലെ കജോളും; ഡീപ് ഫേക്ക് വീഡിയോയില്‍ കുരുങ്ങി

മുംബൈ: നടി രശ്മിക മന്ദാനയുടേതെന്ന പേരില്‍ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ച സംഭവത്തിന്റെ ചൂടാറുംമുമ്പ് ഇതാ മറ്റൊന്നുകൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ബോളിവുഡ് നടി കജോളിന്റെ വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. ഒരു മലയാളി പേരുള്ള ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

കജോളിന്റെ വ്യാജവീഡിയോ നിര്‍മിക്കാനുപയോഗിച്ച യഥാര്‍ത്ഥ വീഡിയോയില്‍ നിന്ന്

കജോള്‍ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് ഒരേ വീഡിയോ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത്. പലതിനും ലക്ഷങ്ങളാണ് കാഴ്ചക്കാര്‍. വിവിധ തലക്കെട്ടുകളില്‍ യൂട്യൂബിലും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വീഡിയോക്ക് പുറമേ നിരവധി സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെയ്ക്കപ്പെടുന്നവയില്‍ ഉള്‍പ്പെടുന്നു.

Signature-ad

കജോളിന്റേതെന്ന വ്യാജേന പ്രചരിക്കുന്ന വീഡിയോ ഡീപ് ഫേക്ക് ആണെന്ന് ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്തു. ഒരു സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറിന്റെ ദൃശ്യത്തില്‍ നടിയുടെ മുഖം കൃത്രിമമായി ചേര്‍ക്കുകയായിരുന്നുവെന്നും ബൂം ലൈവ് റിപ്പോര്‍ട്ടിലുണ്ട്. ഒരു ടിക് ടോക് അക്കൗണ്ടിലാണ് ഈ വീഡിയോ ഉണ്ടാക്കാനുപയോഗിച്ച യഥാര്‍ത്ഥ ദൃശ്യം അപ് ലോഡ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

ടിക് ടോക്കിലെ ഗെറ്റ് റെഡി വിത് മീ എന്ന ട്രെന്‍ഡിനനുസരിച്ച് തയ്യാറാക്കിയ വീഡിയോ ആണിത്. സ്വന്തം ദൈനംദിന കാര്യങ്ങളാണ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഇതുവഴി പങ്കുവെയ്ക്കുന്നത്. തങ്ങളുടെ ഫോളോവര്‍മാരുമായി അടുത്തബന്ധം പുലര്‍ത്തുക എന്ന ലക്ഷ്യമാണിതിനുള്ളത്. സംഭവത്തില്‍ കജോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടി രശ്മികയുടെ വ്യാജ വീഡിയോ പുറത്തുവന്നതോടെയാണ് ഡീപ് ഫേക്ക് എന്ന സാങ്കേതികവിദ്യയേക്കുറിച്ചും വാക്കിനേക്കുറിച്ചും ഏവരും ചര്‍ച്ച ചെയ്യുന്നത്. ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. പിന്നീട് വീഡിയോയിലുള്ളത് താനാണെന്നുപറഞ്ഞ് സാറ പട്ടേല്‍ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ രംഗത്തെത്തിയിരുന്നു.

 

 

 

Back to top button
error: