Lead NewsNEWSTRENDING

പരിപാടികള്‍ സംഘടിപ്പിച്ച് വീണ്ടും വീണ്ടും വേദനിപ്പിക്കരുത്: ആരാധകരോട് അഭ്യര്‍ത്ഥനയുമായി രജനീകാന്ത്‌

രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ആരാധകരോട് അഭ്യര്‍ത്ഥനയുമായി സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്.

രാഷ്ട്രീയത്തില്‍ വരുന്നതിലുളള എന്റെ പ്രയാസത്തെ കുറിച്ച് ഞാന്‍ നേരത്തേ വിശദീകരിച്ചതും തീരുമാനം അറിയിച്ചതുമാണ്. ആ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുതെന്ന് രജനീകാന്ത് പറഞ്ഞു.

Signature-ad

വളരെ അച്ചടക്കത്തോടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. ശക്തമായി സമ്മര്‍ദം ചെലുത്തിയാല്‍ രജനി മനസ്സുമാറ്റുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. അതിന്റെ ഭാഗമായാണ്

ചെന്നൈ വള്ളുവര്‍കോട്ടത്ത് ആരാധകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഒരു ലക്ഷത്തോളം ആളുകള്‍ സമരത്തിന്റെ ഭാഗമായി. പോസ്റ്ററുകളും ബാനറുകളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആരാധകര്‍ തെരുവിലിറങ്ങി. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളും പ്രതിഷേധത്തില്‍ ഒപ്പമുണ്ട്.

പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ രീതിയില്‍ പ്രചരണം നടന്നിരുന്നു. പ്രതിഷേധത്തിന് പിന്തുണയുമായി വിജയ്, അജിത് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളും വള്ളുവര്‍ കോട്ടത്തെത്തി. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം യാഥാര്‍ഥ്യമാക്കുന്നതിനായി രാമനാഥപുരത്ത് മന്‍ട്രം നേതാക്കള്‍ പ്രത്യേക വഴിപാട് നടത്തി. ഇത്തരത്തില്‍ പലയിടങ്ങളിലും പൂജകള്‍ നടക്കുന്നുണ്ട്.

അതേസമയം, രാഷ്ട്രീയ പ്രവേശന പ്രഖ്യാപിച്ചതു മുതല്‍ ബൂത്ത് തല പ്രവര്‍ത്തനം സജീവമായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അനാരോഗ്യം മൂലം തീരുമാനത്തില്‍ നിന്ന് രജനി പിന്നോട്ടു പോയത്.

Back to top button
error: