ജര്‍മ്മനിയുടെയും എഫ്‌സി ബയേണ്‍ മ്യൂണിക്കിന്റെയും ഇതിഹാസ താരം ഒലിവര്‍ കാൻ ഇന്ത്യയിൽ ഫുട്ബോൾ അക്കാദമി തുടങ്ങുന്നു. ഒലിവര്‍ കാൻ അക്കാദമി എന്നാണ് പേര്.
ഇന്ത്യയിലെ സമഗ്രമായ ഫുട്ബോള്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി അക്കാദമി മാറുമെന്ന് ഒലിവർ കാൻ പറഞ്ഞു. ഫുട്ബോള്‍ ക്ലബ്ബുകളുമായും സ്പോര്‍ട്സ് അക്കാദമികളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധിപ്പിച്ച് ഇന്ത്യയിലുടനീളം അക്കാദമികള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ പ്രോ 10-ന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി.ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലാണ് കാനിന്റെ സ്ഥാനം. ജര്‍മനി ദേശീയ ടീമിന്റേയും ബയേണ്‍ മ്യൂണിക്കിന്റേയും കോട്ട ദീര്‍ഘകാലം കാത്ത കാന്‍, ലോകകപ്പില്‍ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയ ഏക ഗോള്‍ കീപ്പര്‍ കൂടിയാണ്.