കാന്തല്ലൂര്‍ പഞ്ചായത്തില്‍ പ്രശസ്ത ഇരച്ചില്‍ പാറ വെള്ളച്ചാട്ടത്തില്‍ സഞ്ചാരികളുടെ വൻതിരക്ക്. ആയിരത്തലധികം സഞ്ചാരികളാണ് ദിവസേന വെള്ളച്ചാട്ടം സന്ദര്‍ശിക്കുവാനായി എത്തിക്കൊണ്ടിരിക്കുന്നത്.
ഒരാഴ്ചയായി കാന്തല്ലൂര്‍ മലനിരകളില്‍ കനത്തമഴ തുടരുന്നതിനാല്‍ വെള്ളച്ചാട്ടത്തില്‍ നല്ല നീരൊഴുക്കുണ്ട്.ഇതാണ് സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നത്.
നൂറടി ഉയരത്തില്‍നിന്ന് വീഴുന്ന വെള്ളചാട്ടം മറ്റേതൊരു വെള്ളച്ചാട്ടത്തേക്കാളും ഭംഗിയേറിയതാണ്. സുരക്ഷിതമായി ഇവിടെ കുളിക്കുവാനും കഴിയും. വെള്ളച്ചാട്ടത്തിനടുത്ത് പത്തടി അകലം വരെ ചെറുവാഹനത്തില്‍ എത്താൻ കഴിയും എന്നതും മറ്റൊരു പ്രത്യേകതയാണ്.
കോവില്‍ക്കടവ് ടൗണില്‍ നിന്നും ഇടക്കടവ് റോഡില്‍ ഒരുകിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അതേസമയം റോഡിന് വീതിയില്ലാത്തതും വെള്ളച്ചാട്ടത്തിന് മുൻവശത്തുള്ള അനധികൃത പെട്ടിക്കടകളും സഞ്ചാരികള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.