KeralaNEWS

അനങ്ങൻമലയില്‍ നിന്നും വെള്ളപ്പാച്ചിൽ; പനമണ്ണ സെന്ററിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി

ഒറ്റപ്പാലം: അനങ്ങൻമലയില്‍നിന്നുള്ള വെള്ളപ്പാച്ചിലില്‍ പനമണ്ണ സെന്ററിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.വെള്ളത്തിന്റെ കുത്തൊഴുക്കുമൂലം ഒറ്റപ്പാലം-ചെര്‍പ്പുളശ്ശേരി റോഡിലെ വാഹനഗതാഗതവും ദുഷ്കരമായി.

  വ്യാഴാഴ്ച വൈകീട്ട് നാലോടെ പെയ്ത ശക്തമായ മഴയിലാണ് പാതയിലേക്ക് മലവെള്ളപ്പാച്ചിലുണ്ടായത്. കടക്കാര്‍ക്ക് ചെറിയതോതിലുള്ള നാശനഷ്ടം നേരിട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ചെറിയ തോതിലുള്ള ഉരുള്‍പൊട്ടലാകാം പനമണ്ണ സെന്ററിലേക്ക് ഇത്തരത്തില്‍ വെള്ളപ്പാച്ചിലുണ്ടാകാൻ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍.

ഇരുചക്ര വാഹനങ്ങളിലെ യാത്രികരാണ് കൂടുതലും വെട്ടിലായത്.പ്രദേശത്തെ വിദ്യാലയങ്ങള്‍ വിട്ട് കുട്ടികള്‍ വീടുകളിലേക്ക് പോയ സമയമായതിനാല്‍ അപകടങ്ങള്‍ ഒഴിവായി.

Back to top button
error: