കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. 15 കേസുകളിലാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ മഞ്ചേശ്വരം മുന്‍ എം.എല്‍.എ എം.സി കമറുദ്ദീന് ഉള്‍പ്പടെ 29 പ്രതികളുണ്ട്.
രേഖകളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായ കേസുകളിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. ബഡ്സ് ആക്ട്, നിക്ഷേപക താല്പര്യ സംരക്ഷണ നിയമം, ഐ.പി.സി 420, 406, 409 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്.
നിക്ഷേപ തട്ടിപ്പില്‍ ആകെ 168 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യപ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.