അഭിനയിച്ച പല സിനിമകള്‍ക്കും താരത്തിന് പ്രതിഫലം പോലും ലഭിച്ചിട്ടില്ലെന്നും, വെള്ളം പോലും കിട്ടാതെയായിരുന്നു താരത്തിന്റെ മരണമെന്നുമാണ് സഹോദരങ്ങള്‍ വ്യകതമാക്കിയത്.അനാസ്ഥ കൊണ്ടുണ്ടായ മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പോലും പറയുന്നത്.
ചിത്രം സിനിമയില്‍ മണിയന്‍പിള്ള രാജു ചെയ്ത കഥാപാത്രം ബോബിയ്ക്ക് പറഞ്ഞിരുന്നതാണ്. എന്നാല്‍ അത് നഷ്ടപ്പെടുകയായിരുന്നു. അതിനെ പറ്റി വീട്ടില്‍ നിന്നും ഫോണിലൂടെ സുഹൃത്തിനോട് സംസാരിച്ചത് വളരെ വികാരപരമായിട്ടാണ്. ആ വേഷം പോയതില്‍ പുള്ളിയ്ക്ക് വിഷമം ഉണ്ടായിരുന്നു. പിന്നീട് ‘ചിത്രം’ സിനിമയില്‍ തന്നെ ഒരു കല്യാണ ബ്രോക്കറുടെ ചെറിയൊരു വേഷം കൊടുത്തു. അതിനകത്ത് ഒക്കെ ഒത്തിരി പേര്‍ കളിച്ചത് കൊണ്ടാണ് ആ വേഷം നഷ്ടപ്പെട്ടത്.
തന്റെ വേദനകളും വിഷമങ്ങളുമൊക്കെ അദ്ദേഹം വീട്ടില്‍ ആരോടും പറയില്ലായിരുന്നു. എല്ലാ ടെന്‍ഷനും അദ്ദേഹം തലയില്‍ ചുമന്ന് നടക്കും. അഭിനയിച്ച സിനിമകൾ പലതിനും പൈസ പോലും കിട്ടിയിരുന്നില്ല.ആദ്യം ചെറിയ തുക മാത്രം കൊടുക്കും.പിന്നെ കൊടുക്കുന്ന ചെക്ക് ബൗണ്‍സായി പോകും. അങ്ങനെ ഒത്തിരി പൈസ കിട്ടാനുണ്ട്. പക്ഷേ പുള്ളി അത് തിരിച്ച് ചോദിക്കില്ല. കാരണം പൈസ ചോദിച്ചാല്‍ പിന്നെ വേഷം കിട്ടിയില്ലെങ്കിലോ എന്ന പേടിയായിരുന്നു.
ആരെയും വെറുപ്പിക്കാത്ത വ്യക്തിത്വമായിരുന്നു ബോബി കൊട്ടാരക്കരയുടേത്. എനിക്ക് ഇയാള്‍ പൈസ തരാനുണ്ടെന്ന് പറഞ്ഞ് ആരുടെയും അടുത്തേക്ക് പോവില്ലായിരുന്നു. പൈസ കിട്ടിയില്ലെങ്കിലും അഭിനയിക്കും. അതുപോലെ എനിക്ക് ഈ കഥാപാത്രം വേണമെന്നൊന്നും അങ്ങോട്ട് ചോദിക്കാറില്ല. ഇങ്ങോട്ട് കിട്ടുന്നതൊക്കെ പോയി അഭിനയിക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്.
ബോബിയുടെ മരണം വളരെ ദാരുണമായിരുന്നുവെന്നാണ് സഹോദരങ്ങള്‍ പറയുന്നത്. ശ്വാസകോശം ചുരുങ്ങി പോവുകയായിരുന്നു.ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാണ് മരിക്കുന്നത്. ഇത്രയൊക്കെ സിനിമകള്‍ ചെയ്തിട്ടും ശ്വാസംമുട്ടി വല്ലാത്തൊരു മരണമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനാസ്ഥ വന്നത് കൊണ്ടുണ്ടായ മരണമാണെന്നാണ് പറഞ്ഞിരുന്നത്.
മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് ബോബി ചലച്ചിത്ര ലോകത്തേക്ക് വന്നത്. പിന്നീട് ഏകദേശം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.2000-ൽ വക്കാലത്ത് നാരായണൻ കുട്ടി എന്ന ജയറാം അഭിനയിച്ച ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് അദ്ദേഹം മരണമടഞ്ഞത്.