ഇരുടീമുകള്‍ക്കും നിര്‍ണായകമായി ലോകകപ്പില്‍ ഇന്ന് ന്യൂസിലാൻഡ് – പാകിസ്ഥാൻ പോരാട്ടം.ഇന്ന് കിവീസ് ജയിക്കുകയാണെങ്കില്‍ പാകിസ്ഥാൻ പുറത്താകും.പാകിസ്ഥാൻ ജയിക്കുകയാണെങ്കില്‍ ഇരുടീമുകള്‍ക്കും എട്ടുപോയിന്റ് വീതമാകും.
കിവീസിന് ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ടുപോയിന്റാണുള്ളത്. 0.484 ആണ് റണ്‍റേറ്റ്. പട്ടികയില്‍ നാലാം സ്ഥാനത്ത്. പാകിസ്ഥാൻ ഏഴു മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം ജയിച്ച് ആറുപോയിന്റുമായി ആറാം സ‌്ഥാനത്താണ്. -0.024 ആണ് ബാബര്‍ അസമിന്റെയും കൂട്ടരുടെയും റണ്‍റേറ്റ്.
വിജയമാര്‍ജിൻ വലുതാണെങ്കില്‍ പാകിസ്ഥാൻ കിവീസിനെ മറികടന്ന് നാലാമതാകും.ഇതോടെ ഇരുവരുടെയും അവസാന മത്സരങ്ങളുടെ ഫലവും മാര്‍ജിനും നിര്‍ണായകമാവും.
ന്യൂസിലാൻഡിന് ഒൻപതാം തീയതി ലങ്കയുമായാണ് അവസാന മത്സരം.പാകിസ്ഥാന് 11-ാം തീയതി ഇംഗ്ളണ്ടിനെതിരെയാണ് ലാസ്റ്റ് മാച്ച്.ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാവിലെ 10:30നാണ് മത്സരം.മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.