മംഗലാപുരം: മൂന്ന് മാസം മുമ്ബ് സക് ലേഷ്പുര ബെഗെ ഗ്രാമത്തില്‍നിന്ന് കാണാതായ യുവതിയെ ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തി.പവൻ കുമാറിന്റെ (33) ഭാര്യ ശാന്തി വാസുവാണ് (28) കൊല്ലപ്പെട്ടത്.
തെരുവ് നായ്ക്കള്‍ മാന്തിയെടുത്ത മൃതദേഹാവശിഷ്ടങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഗാര്‍ഹിക കലഹത്തെ തുടര്‍ന്ന് കൊല നടത്തിയ പവൻ മൃതദേഹം രഹസ്യമായി മറ്റൊരാളുടെ ഭൂമിയില്‍ കുഴിച്ചിടുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
തന്റെ ഭൂമിയിലെ കുഴിയില്‍നിന്ന് നായ്ക്കള്‍ പുറത്തിട്ട മൃതദേഹ ഭാഗങ്ങള്‍ കണ്ട ഉടമ ശ്രീനിവാസ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷത്തിനൊടുവില്‍ പവൻ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.