KeralaNEWS

കേരളീയത്തിന് ഗംഭീര തുടക്കം; ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷം

തിരുവനന്തപുരം: ഒരാഴ്ചത്തെ ‘കേരളീയം’ പരിപാടിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മുഖമന്ത്രി പിണറായി വിജയന്‍ തിരിതെളിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രിമാര്‍, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, എം.എ.യൂസഫലി, രവി പിള്ള തുടങ്ങിയവര്‍ വേദിയിലെത്തി. കേരളം ഇതുവരെ കൈവരിച്ച പുരോഗതി ലോകത്തോടു വിളിച്ചു പറയുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്.

Signature-ad

42 വേദികളിലായി നടക്കുന്ന കേരളീയത്തില്‍ ഭാവി കേരളത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ബിസിനസ് മീറ്റുകള്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേള, ചലച്ചിത്രമേള, കലാപരിപാടികള്‍ എന്നിവ നടക്കും.

നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകിട്ട് 4ന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ നിയമസഭാ പുരസ്‌കാരം എം.ടി.വാസുദേവന്‍ നായര്‍ക്കു മുഖ്യമന്ത്രി സമ്മാനിക്കും.

 

Back to top button
error: