തിരുവനന്തപുരം:സംസ്ഥാനത്തെ ഡീസല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഗതാഗത വകുപ്പ്. ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റാനുള്ള കാലപരിധിയാണ് ഗതാഗത വകുപ്പ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
നേരത്തെ 15 വര്‍ഷത്തിനുള്ളിലാണ് ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റാനുള്ള കാലപരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഗതാഗത വകുപ്പിന്റെ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, ഹരിത ഇന്ധനത്തിലേക്ക് മാറാൻ 22 വര്‍ഷത്തെ കാലപരിധിയാണുള്ളത്.