രാജീവൻ പുത്തൻപുരയിൽ എഴുതുന്നു:
ചരിത്രത്തിൽ ശബരിമല പൂജാരിമാരുടെ ലിസ്റ്റ് എടുത്തുനോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം, ശബരിമലയിലെ ആദ്യത്തെ പൂജാരി കരിമല അരയനാണ് എന്നതാണ്.
രണ്ടാം പൂജാരി കാളിനാനി അരയന്,
മൂന്നാമത്തെ പൂജാരി കോര്മ്മന അരയന്
പിന്നീട് 1902 മുതലാണ് താഴ്മണ്‍ മഠം ശബരിമല അയ്യപ്പന്റെ പൂജാരിയായിട്ട് വരുന്നത്.
1902ല്‍ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂര്‍ണമായും ഏറ്റെടുത്തു. പിടിച്ചെടുത്തു എന്നതാണ് സത്യം. തുടർന്ന് തേനഭിഷേകവും
നിര്‍ത്തിച്ചു.
സുരേഷ് ഗോപി എന്ത് കൊണ്ടാണ് മലയരയനായി ജനിച്ച് അയ്യപ്പനെ കെട്ടിപ്പിടിക്കാനുള്ള അവകാശം തിരികെ വാങ്ങണം എന്ന് പറയാത്തത് ?
“അതിന്റെ പേരാണ് ജാതി..”
ബ്രഹ്മണൻ ആയി മാത്രം പുനർ ജനിക്കാൻ ആഗ്രഹിക്കുന്ന സവർണ്ണ ചിന്ത ഇപ്പോഴും കൊണ്ട് നടക്കുന്ന, കാറിലിരുന്ന് നുറു രൂപ കൈ നീട്ടം കൊടുത്ത് കാല് പിടിപ്പിക്കുന്ന ,
വർഗീയവാദി എന്ന് സ്വയം വിളിച്ചു പറയുന്ന വെറുമൊരു സംഘപരിവാറുകാരൻ മാത്രമാണ് അയാൾ !!!
(പ്രമുഖ സാമൂഹിക പ്രവർത്തകനാണ് ലേഖകൻ)