പള്ളികളിലും അമ്ബലങ്ങളിലും ഭണ്ഡാരങ്ങളില്‍ വീഴുന്ന ചില്ലറയാണ് കടക്കാരും ബസുകാരും വാങ്ങി ഉപയോഗിച്ചിരുന്നത്.ഭണ്ഡാരങ്ങളി
നിലവില്‍ പത്തിന്റെ തുട്ടുകള്‍ മാത്രമാണ് കടകളിലുള്ളത്. അത് ആര്‍ക്കും വേണ്ടതാനും. സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടാണ് കാരണം.
പത്തിന്റെ നാണയം ബാക്കി കൊടുത്താല്‍ വാങ്ങാത്തവരുണ്ട്. പെട്രോള്‍ പമ്ബുകളില്‍ കൊടുത്ത് രക്ഷപ്പെടുകയാണ് കടക്കാരുടെ പതിവ്. പമ്ബുകളിലും തുട്ട് കെട്ടിക്കിടക്കും. മാസങ്ങള്‍ കൂടുമ്ബോള്‍ ഒന്നിച്ച് ബാങ്കിലെത്തിച്ച് ഒഴിവാക്കും.
കടകളില്‍ പത്ത് രൂപ നാണയം കൊടുത്താല്‍ വാങ്ങില്ല. കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അഞ്ചു രൂപയില്‍ താഴെ ബാക്കി കൊടുക്കുന്നത് മിഠായിയാണ്. ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബാക്കി ലഭിക്കാത്തത് പലപ്പോഴും തര്‍ക്കങ്ങളിലാണ് എത്താറ്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഡ്യൂട്ടിക്കെത്തുന്ന കണ്ടക്ടര്‍ക്ക് ഒഴിഞ്ഞ ബാഗും ടിക്കറ്റ് മെഷീനുമാണ് ലഭിക്കുന്നത്. ചില്ലറ കരുതാമെന്നു വച്ചാല്‍ ചെക്കര്‍മാരുടെ പരിശോധനയില്‍ കൈയില്‍ കൂടുതല്‍ പണം കണ്ടെത്തിയാല്‍ പുലിവാലാകും.
ചില്ലറ കിട്ടാതായതോടെ അഞ്ചിന്റെ തുട്ടിനു പകരം വ്യാജനുമിറങ്ങി. രാത്രികാലങ്ങളില്‍ ബാക്കി നല്‍കുന്ന ചില്ലറ തുട്ടുകള്‍ക്കൊപ്പം നാണയത്തിന്റെ രൂപത്തിലുള്ള ചൈന മോഡല്‍ സെല്‍ ബാറ്ററികളാണ് നല്‍കിയാണ് തട്ടിപ്പ്. പുതിയ അഞ്ചു രൂപ നാണയത്തുട്ടിന്റെ അതേ വലിപ്പമാണ് ഇത്തരം സെല്ലുകള്‍ക്ക്. പലപ്പോഴും നഷ്ടപ്പെടുന്നത് ചെറിയ തുകകള്‍ ആയതിനാല്‍ പരാതിപ്പെടാനും ആരും മെനക്കെടാറില്ല.