Food

മുതിരയുടെ ആരോഗ്യ- ഔഷധ ഗുണങ്ങൾ അനവധി: പൊണ്ണത്തടി ഒഴിവാക്കാനും പ്രായത്തെ ചെറുത്ത് യുവത്വം നിലനിർത്താനും പുരുഷന്മാരിലെ സ്‌പേം കൗണ്ട് വര്‍ധിക്കാനും സഹായിക്കും

ആഹാരമാണ് ഔഷധം

അടുക്കളയെ വീട്ടിലെ ഫാര്‍മസിയാക്കി മാറ്റണം എന്ന്  ആയുർവേദം നിഷ്ക്കർഷിക്കുന്നു. അസന്തുലിതമായ ഭക്ഷണ ശീലങ്ങളും തിരക്കേറിയ ജീവിതശൈലിയും കാരണം ആളുകൾ ഇന്ന് ഗുരുതരമായ നിരവധി രോഗങ്ങൾക്ക് ഇരയാകുമ്പോൾ, സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തെക്കുറിച്ചുള്ള അറിവ്  വളരെ പ്രധാനമാണ്.

Signature-ad

പോഷകങ്ങളുടെ കലവറയാണ് മുതിര. കൊളസ്‌ട്രോളിനെ ചെറുക്കാനും പുരുഷന്മാരിലെ ബീജ വര്‍ധനയ്ക്കും മുതിര സഹായിക്കും . മുതിരക്ക് ചൂടും ഊര്‍ജ്ജവും ഉത്പാതിപ്പിക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ചും തണുപ്പുള്ള കാലങ്ങളില്‍ ഇത് ശരീരത്തിനാവശ്യമായ ചൂട് പകരുന്നു. മുതിരയില്‍ പോളിഫിനോളുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പിനെ കത്തിച്ചു കളയാന്‍ സഹായിക്കുകയും ഉപാപചയ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പൊണ്ണത്തടി ഒഴിവാക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് മുതിര. ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ ഇല്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും ഉണ്ട്. കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാല്‍ അമിതവണ്ണമുളളവര്‍ക്കും പ്രമേഹരോഗികള്‍ക്കും ഇടവേളകളില്‍ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം.

കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, അമിനോ ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിട്ടുളളതിനാല്‍ പുരുഷന്മാരിലെ സ്‌പേം കൗണ്ട് വര്‍ധിക്കാൻ മുതിര സഹായിക്കും. മുതിരയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ രക്തക്കുഴലുകളിലെ ഓക്സീകരണ നാശം തടഞ്ഞ് ഹൃദയത്തെ സംരക്ഷിക്കുന്നു.

സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആര്‍ത്തവ കാലത്തുണ്ടാകുന്ന ബ്ലീഡിംങ് കാരണമുളള ഹീമോഗ്ലോബിന്റെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. ധാരാളം നാര് അടങ്ങിയിട്ടുളളതിനാല്‍ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും. മുതിരയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പനി കുറയും.

പാകം ചെയ്യാത്ത മുതിര വിശേഷിച്ചും പോഷക സമൃദ്ധമാണ്‌. ഇതിൽ  അടങ്ങിയിട്ടുളള മൂലകങ്ങൾ ശരീരത്തിന്റെ യുവത്വവും പ്രസരിപ്പും കാത്തുസൂക്ഷിക്കുന്നു.

ഭക്ഷണശേഷം ശരീരത്തിലുണ്ടാകുന്ന രക്തത്തിലെ പഞ്ചസാരയുടെ അധികമാകുന്ന അളവ് കുറച്ചു കൊണ്ടുവരാനും മുതിരയ്ക്ക് കഴിയുന്നു. പ്രമേഹരോഗികള്‍ക്ക് പറ്റിയ ഒരു ആഹാരപദാര്‍ത്ഥമാണിത്. അന്നജത്തിന്റെ ദഹനം ഇത് സാവധാനത്തിലാക്കുന്നു,  ഇന്‍സുലിന് എതിരായുള്ള പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കുന്നു

പരമ്പരാഗതമായ വൈദ്യശാസ്ത്രത്തില്‍ ആസ്ത്മാ, ശ്വാസനാളത്തിലെ നീര്‍കെട്ടെല്‍, വൃക്കയിലെ കല്ല്, മൂത്രത്തിലെ പഴുപ്പ്, വെള്ളപാണ്ഡ് തുടങ്ങിയ രോഗങ്ങള്‍ക്ക് മുതിര ഉപയോഗിക്കുന്നത് വളരെ ഫലപ്രദം തന്നെ. ഹൃദ്രോഗമുള്ളവര്‍ക്കും മുതിര വളരെ നല്ലതാണ്. ആരോഗ്യപരമായി നോക്കുമ്പോള്‍ മുതിരയുടെ ഗുണങ്ങള്‍ ഏറെയാണ്‌. ശരീരത്തെ സംബന്ധിക്കുന്ന പല പ്രശ്നങ്ങള്‍ക്കും മുതിര നല്ലൊരു പ്രതിവിധിയാണ്.

മഞ്ഞപ്പിത്തം, വാതസംബന്ധമായ രോഗങ്ങള്‍, വിരയുടെ ഉപദ്രവം, മൂലക്കുരു, കണ്ണില്‍ കേട് തുടങ്ങിയ അസുഖങ്ങള്‍ കൊണ്ട് കുഴങ്ങുന്നവര്‍ക്കും മുതിര ഉത്തമ ഭക്ഷണമാണ്. അത്രയും ഔഷധശക്തി അതിനുണ്ട് എന്നര്‍ത്ഥം. കഫം, പനി, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാന്‍ മുതിര സഹായിക്കുന്നു.

ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയതിനാല്‍ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. തണുപ്പുളള കാലാവസ്ഥയില്‍ ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ മുതിര സഹായിക്കും. പക്ഷേ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് ഉത്തമം.
ഗര്‍ഭിണികളും, ടിബി രോഗികളും, ശരീരഭാരം തീരെ കുറവുളളവരും മുതിര അധികം കഴിക്കരുത്.

Back to top button
error: