തിരുവല്ല കോഴഞ്ചേരി റോഡിൽ കറ്റോട് ജംഗ്ഷന് സമീപം കാറും ടോറസും തമ്മിലുരസി കാർ തലകീഴായി മറിഞ്ഞ് രണ്ടു വയസു പ്രായമുള്ള കുഞ്ഞ് മരിച്ചു.
ഇന്നലെ രാത്രി 9.30 ഓടെയാണ് അപകടം സംഭവിച്ചത്.
കാർ ഓടിച്ചിരുന്ന ഹരിപ്പാട് നങ്ങ്യാർകുളങ്ങര നൈശേരിയിൽ വീട്ടിൽ കവിത( 29 ) അമ്മ ജെസി ( 54 ) എന്നിവർക്കു പരിക്കു പറ്റി.
കാറിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ കവിതയുടെ മകൻ രണ്ടു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞിന് ഗുരുതരമായ പരിക്കുകളോടെ പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു.
കവിത ഇരവിപേരൂർ തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്.
തിരുവല്ല ടൗണിൽ നിന്നും പർച്ചേസിംഗ് കഴിഞ്ഞ് ഇരവിപേരൂരുള്ള വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.