LIFEMovie

ഷാരൂഖൻ്റെയോ വിജയിയുടെയോ പടമല്ല, ഒന്നാമൻ! ആഗോളതലത്തിൽ ആദ്യദിനം പണംവാരിയ ഇന്ത്യൻ സിനിമകൾ

ഇന്ത്യൻ സിനിമാ ചരിത്രം മാറ്റിക്കുറിച്ചു കൊണ്ട് വിജയ് ചിത്രം ‘ലിയോ’ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതുവരെ കാണാത്ത പ്രീ-സെയിൽ ബിസിനസിലൂടെ തന്നെ കോടികൾ നേടിയ ലിയോ സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണ്. ഈ അവസരത്തൽ ഒന്നാം ദിവസം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തുവരുന്നത്. പ്രിവ്യു ഷോകൾ ഉൾപ്പടെ ഉള്ള കണക്കാണിത്.

പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം, ആ​ഗോളതലത്തിൽ ഒന്നാമത് ഉള്ളത് പ്രഭാസ്- രാമൗലി കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ബാഹുബലി 2 ആണ്. 201 കോടിയാണ് ലോകമെമ്പാടുമായി ചിത്രം ആദ്യദിനം നേടിയത്. രണ്ടാം സ്ഥാനത്ത് ആർആർആറും മൂന്നാം സ്ഥാനത്ത് കെജിഎഫ് 2വും ആണ്.

Signature-ad

പട്ടികയിലെ സിനിമകൾ

1) ബാഹുബലി 2 – 201 കോടി
2) ആർആർആർ – 190 കോടി
3)കെജിഎഫ് ചാപ്റ്റർ2 – 162 കോടി
4) ലിയോ ~ 148 കോടിr*
5) ജവാൻ – 128 കോടി

ഹിന്ദി പതിപ്പ് ഉൾപ്പടെ ഉള്ളവ ചേർത്താണ് നാലാം സ്ഥാനത്തേക്ക് ലിയോ എത്തിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. കഴിഞ്ഞ ദിവസം ആണ് ലിയോ റിലീസ് ചെയ്തത്. ലിയോ ദാസ്, പാർത്ഥിപൻ എന്നീ കഥാപാത്രങ്ങളിൽ വിജയ് തകർത്താടിയ ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ മികച്ച ഒപ്പണിം​ഗ് ലഭിച്ച ആദ്യ ചിത്രമായി മാറി കഴിഞ്ഞു. 148 കോടിയോളം രൂപയാണ് ആദ്യദിനത്തിൽ ലിയോ നേടിയിരിക്കുന്നത്. കേരളത്തിൽ 12 കോടിയും തമിഴ് നാട്ടിൽ 35 കോടി അടുപ്പിച്ചും ചിത്രം നേടി എന്നാണ് കണക്കുകൾ.

 

Back to top button
error: