CultureNEWS

വിളക്ക് വെയ്‌ക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെളിച്ചം ഐശ്വര്യത്തിന്റെ പ്രതീകമാണ്.അതിനാൽത്തന്നെ രാവിലേയും സന്ധ്യാനേരത്തും വിളക്ക് വെയ്‌ക്കുന്നത് നമ്മുടെ വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
എന്നാല്‍ വിളക്ക് വെയ്‌ക്കുമ്ബോള്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.

നിലവിളക്ക് രാവിലെയും വൈകിട്ടും കത്തിക്കുമ്ബോള്‍ 5 തിരിയിട്ടു തെളിയിക്കുന്നതാണ് ഉത്തമം. നിത്യവും കഴുകി വൃത്തിയാക്കിയ ശേഷമേ നിലവിളക്കില്‍ ദീപം തെളിയിക്കാവൂ. എണ്ണ ഒഴിച്ച ശേഷം തിരിയിടുക. അല്ലെങ്കില്‍ ദാരിദ്ര്യമാണ് ഫലം.

Signature-ad

 വെള്ളം തളിച്ച്‌ സ്ഥലശുദ്ധി വരുത്തിയ ശേഷം വേണം വിളക്ക് വയ്‌ക്കാൻ.തിരി എണ്ണയിലേക്ക് താഴ്‌ത്തി കെടുത്തുന്നതാണ് ഉത്തമം.കിഴക്കോട്ടും പടിഞ്ഞറോട്ടും ഓരോ തിരികള്‍ വച്ചു കത്തിക്കാം. ഇത് കൂടാതെ വടക്ക്, തെക്ക്, വടക്ക് കിഴക്ക് മൂല എന്നിങ്ങനെ അഞ്ച് തിരിയിട്ടും കത്തിക്കാം.

രണ്ട് നേരം വിളക്ക് വെയ്‌ക്കുന്നതിന് മുമ്ബും കുളിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നിര്‍ബന്ധമാണ്.

Back to top button
error: