മലപ്പുറം:മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ അസാം സ്വദേശിയായ 13-കാരനെ മരിച്ച നിലയിൽ കണ്ടെത്തി.
കൃഷിയിടത്തിൽ നിന്നും ഷോക്കേറ്റായിരുന്നു മരണം.അസം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്മത്തുള്ളയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റാതാകാമെന്നാണ് സംശയം.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.