NEWSWorld

98.75 ശതമാനം മാർക്കോടെ മിന്നും വിജയം, പഠന മികവിന് നേഹ ഹുസൈന് ഗോൾഡൺ വിസ

   ദുബൈ: പഠന മികവിന് കാസർകോട് സ്വദേശിനി നേഹ ഹുസൈന് ഗോൾഡൺ വിസ നൽകി ആദരവ്. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ വിദ്യാർഥിനിയായിരുന്ന നേഹ ഇക്കഴിഞ്ഞ പ്ലസ് ടു (കൊമേഴ്‌സ്) പരീക്ഷയിൽ 98.75 ശതമാനം മാർക്കോടെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മിന്നും വിജയമാണ് നേടിയത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷീദിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 2019 ജൂണിലാണ് യുഎഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ചത്. ഗള്‍ഫ് ടോപ്പേഴ്‌സിന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗോള്‍ഡണ്‍ വിസ നൽകിയാണ്  ആദരിക്കുക. മികച്ച വിദ്യാര്‍ഥികള്‍ക്ക് നൽകുന്ന ഗോൾഡൻ വിസ പരിധിയിലാണ് നേഹയുടെ നേട്ടം. ദുബൈ മിഡിൽ യൂണിവേഴ്സിറ്റിയിൽ ബിഎ ഹോണേർസ് അക്കൗണ്ടിംഗ് ഫിനാൻസ് വിദ്യാർഥിനിയാണ് ഇപ്പോൾ.

Signature-ad

നേരെത്തെ മീഡിയ വൺ എർപെടുത്തിയ ഗൾഫ് ടോപേഴ്സ് പുരസ്കാരവും, വാസ് തളങ്കരയുടെ അവാർഡും, എ എം ടി ഇൻ്റർനാഷനൽ ഗ്രൂപ് ഓഫ് കമ്പനിയുടെ അവാർഡും നേടിയിട്ടുണ്ട്. സാമൂഹ്യ – സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യവും എഴുത്തുകാരനും പ്രവാസിയുമായ തളങ്കര സന്തോഷ് നഗറിൽ താമസക്കാരനായ ഹുസൈൻ- ആയിഷ ദമ്പതികളുടെ മകളാണ്.
ഹുസൈഫ ഹുസൈന്‍ മൂത്ത സഹോദരിയാണ്

Back to top button
error: