KeralaNEWS

ജാതി സെന്‍സസിനെ പിന്തുണച്ച് വെള്ളാപ്പള്ളി: അധികാര സ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആവശ്യം

   എസ്എന്‍ഡിപി യോഗം ജാതി സെന്‍സസിന്  എതിരല്ലെന്നും അത് പിന്നാക്ക വിഭാഗക്കാര്‍ക്കും അധികാര പങ്കാളിത്തം ഉറപ്പാക്കാന്‍ വേണ്ടിയാവണമെന്നും  യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസിന്റേയും എസ്എന്‍ഡിപിയുടേയും നിലപാടും ഒന്നല്ല. ഇപ്പോള്‍ നടത്തുന്നതു രാഷട്രീയ കോലാഹലങ്ങള്‍ മാത്രമാണ്. കണക്കുകള്‍ എടുത്ത് പെട്ടിയില്‍ അടച്ചു വെയ്ക്കുകയല്ല വേണ്ടത്. ജനസഖ്യാനുപാതികമായി അധികാര സ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുകയാണ് വേണ്ടെതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മാന്യമായി പ്രവര്‍ത്തനം നടത്തുന്ന വീണാ ജോര്‍ജിനെതിരെ നടത്തിയ ആക്ഷേപങ്ങള്‍ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന നിലപാടാണ്. രാഷ്ട്രീയ ദേദമില്ലാതെ സഹകരണ മേഖലയില്‍ കൊള്ള നടന്നിട്ടുണ്ട്. അതിന്റെ പേരില്‍ ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്ത് സംഘടിതമായി അണികളെ ഇളക്കി യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ശരിയായ രീതിയല്ല. മതമേലധ്യക്ഷന്‍മാര്‍ പക്വതയോടെ പെരുമാറണം. ചങ്ങലയ്ക്കു ഭ്രാന്തു പിടിക്കുന്ന സ്ഥിതിയാകരുത്. വികസനത്തിനു വിട്ടുവീഴ്ചകള്‍ അനിവാര്യമാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Back to top button
error: