KeralaNEWS

പത്തനംതിട്ടയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

പത്തനംതിട്ട:കനത്ത മഴയില്‍ ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവും. ഉച്ചയ്ക്കു ശേഷം തുടര്‍ച്ചയായി ചെയ്യുന്ന മഴയില്‍ തോടുകളും ചെറിയ അരുവികളും നിറഞ്ഞ് ഒഴുകുകയാണ്.
കനത്തമഴയില്‍ മല്ലപ്പള്ളി, റാന്നി പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ അടക്കം വെള്ളം കയറി.മല്ലപള്ളി ശ്രീകൃഷ്ണ വിലാസം മാര്‍ക്കറ്റില്‍ ഇന്നലത്തെ മഴയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടു. പുങ്കാവിലും കോന്നിയിലും കൃഷിയിടങ്ങള്‍ക്കും വീടുകള്‍ക്കും നാശം സംഭവിച്ചു.റാന്നി ഇട്ടിയപ്പാറ ബസ്റ്റാന്റിലെ പല കടകളിലും വെള്ളം കയറി.

പല ഭാഗങ്ങളിലും തകര്‍ന്ന റോഡിലൂടെയുള്ള യാത്രയും ദുഷ്കരമായി. പത്തനംതിട്ട ടൗണിൽ ഉള്‍പ്പടെ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.പത്തനംതിട്ട ടൗണില്‍ നിന്നും കുമ്ബഴയ്ക്കുള്ള യാത്രയാണ് ഏറെ ദുരിതം. പത്തനംതിട്ട സബ് ജയിലിന്‍റെ ഭാഗത്ത് ഇരുചക്ര വാഹനങ്ങള്‍  വെള്ളക്കെട്ടില്‍ അകപ്പെടുന്നത് പതിവാകുന്നു. ഇതുവഴി കാല്‍ നടയാത്രയും സാധ്യമല്ല.

 തോടുകള്‍ നിറഞ്ഞു കൃഷിയിടങ്ങളില്‍ വെള്ളം നിറഞ്ഞത് കര്‍ഷകരെയും പ്രതിസന്ധിയിലാക്കി.വരുന്ന ദിവസങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്കുള്ള മുന്നറിപ്പാണ് അധികൃതര്‍ നല്‍കുന്നത്.

Back to top button
error: