KeralaNEWS

അങ്കമാലി റെയിൽവേ സ്റ്റേഷനിൽ മഴ നനയാതെ ട്രെയിൻ കയറണമെങ്കിൽ കുട വേണം

അങ്കമാലി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്തുള്ള റെയിൽവെ സ്റ്റേഷനാകയാൽ അങ്കമാലി റയിൽവെ സ്റ്റേഷനെ ദിനംപ്രതി ആശ്രയിക്കുന്നത് നൂറുകണക്കിന് ആളുകളാണ്.എന്നാൽ ലഗേജുകളുമായി വരുന്നവർക്ക് മഴ നനയാതെ ട്രെയിൻ കയറണമെങ്കിലോ ഇറങ്ങണമെങ്കിലോ മറ്റു മാർഗ്ഗങ്ങൾ തേടുക മാത്രമേ നിവൃത്തിയുള്ളൂ.മേൽക്കൂരയില്ലാത്ത പ്ലാറ്റ്ഫോമാണ് വില്ലൻ.
വർഷത്തിൽ ചുരുങ്ങിയത് അഞ്ചു മാസമെങ്കിലും നല്ല മഴപെയ്യുന്ന നമ്മുടെ സംസ്ഥാനത്ത്  മഴ നനയാതെ ട്രെയിൻ കയറാനുള്ള മേൽക്കൂര എന്ന അടിസ്ഥാനസൗകര്യം നിർബന്ധമായും  വേണം.പ്ലാറ്റ്ഫോം ടിക്കറ്റിൽ നിന്നുള്ള വരുമാനം മാത്രം മതി മേൽക്കൂര പണിയാൻ.
    ഇനി മേൽക്കൂര നിർമ്മാണം ഗവണ്മെന്റിനു സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെങ്കിൽ പരസ്യം വെക്കാൻ സമ്മതിച്ചാൽ  നിർമ്മിച്ചു തരാൻ എത്രയോ കമ്പനികളും സ്ഥാപനങ്ങളും ഉണ്ടാകും.
ഒ​ന്നും, ര​ണ്ടും പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ഇതേപോലെ റൂ​ഫി​ങ് എ​ക്സ്റ്റ​ൻ​ഷ​ൻ സ്ഥാ​പിക്കണം.അതേപോലേ കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ദേ​ശീ​യ​പാ​ത​യി​ലെ ജി​ല്ല അ​തി​ർ​ത്തി​യും ക​ണ​ക്കി​ലെ​ടു​ത്ത് അ​ങ്ക​മാ​ലി​യി​ൽ കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പു​ക​ളും അ​നു​വ​ദിക്കണം.

Back to top button
error: