NEWSWorld

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം!                                     

  ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലമാണ് ഫ്രാൻസിലെ മിലൗ.
തെക്കൻ ഫ്രാൻസിൽ ടാൺ നദിയുടെ താഴ്വരയ്ക്കു കുറുകെയാണ് ഈ പാലം പണിത്തീർത്തിരിക്കുന്നത്.
ഔദ്യോഗിക കണക്കനുസരിച്ച്, 336.4 മീറ്റർ (1,104 അടി) ഘടനാപരമായ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമാണിത്.ടൺ കണക്കിന് സ്റ്റീലാണ് പാലത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
പാരീസിൽ നിന്ന് ബെസിയേഴ്‌സ്, മോണ്ട്പെല്ലിയർ വരെയുള്ള ഓട്ടോറൂട്ടിന്റെ  ഭാഗമാണ് മിലൗ പാലം.
ഈ അത്ഭുത നിർമിതിയുടെ നിർമ്മാണച്ചെലവ് ഏകദേശം  മൂവായിരം കോടി  രൂപയ്ക്ക് മുകളിൽ   ആയിരുന്നു.  മൂന്ന് വർഷം കൊണ്ട് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു, 2004 ഡിസംബർ 14 ന് ഔപചാരികമായി ഉദ്ഘാടനം ചെയ്തു,
രണ്ട് ദിവസത്തിന് ശേഷം ഡിസംബർ 16 ന് ഗതാഗതത്തിനായി തുറന്നുകൊടുത്തു.
ആധുനിക കാലത്തെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് നേട്ടങ്ങളിലൊന്നായി പാലം  റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ബ്രിഡ്ജ് ആൻഡ് സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ നിന്ന് 2006 ലെ മികച്ച ഘടനയുള്ള നിർമിതിക്കുള്ള  അവാർഡും ലഭിച്ചു.

Back to top button
error: