ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ രാജ്യവ്യാപകമായി എന്‍.ഐ.എ. റെയ്ഡ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലായി 12 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. യു.പി.യിലെ ലഖ്നൗ, ബാരബങ്കി, സീതാപുര്‍, ഡല്‍ഹിയിലെ ഷഹീന്‍ബാഗ് തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്.
മഹാരാഷ്ട്രയില്‍ 2006- ല്‍ നടന്ന മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പരയിലെ പ്രതി അബ്ദുല്‍ വാഹിദ് ഷെയ്ഖിന്റെ വീട്ടിലടക്കം ബുധനാഴ്ച രാവിലെ അഞ്ചുമണി മുതല്‍ പരിശോധന നടത്തുന്നുണ്ട്. മധുരയിലും നിരവധിയിടങ്ങളില്‍ പരിശോധന നടക്കുന്നു. പി.എഫ്.ഐ. നിരോധിച്ച ശേഷവും ചില സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
നേരത്തേ കേരളത്തിലെ പലയിടങ്ങളിലായും പി.എഫ്.ഐ. മുന്‍ നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് എന്‍.ഐ.എ. പരിശോധന നടത്തിയിരുന്നു.